കേരളം

സംസ്ഥാനത്ത് ബാറുകൾ തുറക്കുന്നു: അന്തിമ തീരുമാനം ഉടനുണ്ടായേക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെത്തുടർന്ന് പൂട്ടിയ സംസ്ഥാനത്തെ ബാറുകളും ബീയര്‍ വൈന്‍ പാര്‍ലറുകളും തുറക്കുന്നു. എക്സൈസ് വകുപ്പിന്‍റെ ശുപാര്‍ശയില്‍ സർക്കാർ  ഉടന്‍ തീരുമാനം എടുത്തേക്കുമെന്നാണ് റിപ്പോർട്ട്. ബാറുകൾ തുറക്കുന്നതിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും അനുകൂല നിലപാടാണ് സ്വീകരിച്ചത്. 

എക്സൈസ് കമ്മീഷണറുടെ ശുപാർശ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. എക്സൈസ് മന്ത്രിയുടെ കുറിപ്പ് സഹിതമാണ് സുപാർശ കൈമാറിയിട്ടുള്ളത്. ബാറുകൾ തുറക്കാൻ അനുമതി നൽകിയാലും ആരോഗ്യവകുപ്പിന്റെ കർശന മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തിക്കാൻ അനുവദിക്കുക. 

കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് പൂട്ടിയ ബാറുകൾ രാജ്യത്ത് പലഭാഗത്തും തുറക്കാൻ അതത് സംസ്ഥാനസർക്കാരുകൾ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ബാറുകൾ തുറക്കുന്നതിൽ തീരുമാനം നീട്ടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്