കേരളം

തിരുവനന്തപുരത്ത് അഗതി മന്ദിരത്തിലെ 108 പേര്‍ക്ക് കോവിഡ്;  ആശങ്ക

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  വെമ്പായത്തെ ശാന്തിമന്ദിരത്തില്‍ 108 അന്തേവാസികള്‍ക്ക്‌
കോവിഡ് സ്ഥിരീകരിച്ചു. 140 പേരില്‍ നടത്തിയ അന്റിജന്‍ ടെസ്റ്റിലാണ് 108 പേര്‍ക്ക് കോവിഡ് കണ്ടെത്തിയത്. 

മൂന്ന് ദിവസം മുന്‍പ് ഇവിടുത്തെ ഒരു അന്തേവാസിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെ മറ്റ് ചിലര്‍ക്ക് പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാലുപേരെ നെടുമങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന അഗതിമന്ദിരത്തിലെ മുഴുവന്‍ പേര്‍ക്കും ആരോഗ്യവകുപ്പ് പരിശോധന നടത്തിയപ്പോള്‍ 108 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ 562 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 506 പേര്‍ക്ക് രോഗം കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു