കേരളം

ലൈഫ് മിഷൻ: വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി വീണ്ടും നീട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതി പ്രകാരം വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 23 വരെ നീട്ടി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ പദ്ധതി പ്രകാരം വീടിനായി അപേക്ഷിക്കാനുള്ള അവസാന സമയം ഇന്നായിരുന്നു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പല ഗുണഭോക്താക്കൾക്കും അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ സംഘടിപ്പിക്കുന്നതിനു കഴിയാതെ വന്ന സാഹചര്യത്തിലാണ് പൊതുജനതാല്പര്യാർത്ഥം സെപ്റ്റംബർ 23 വരെ സമയം വീണ്ടും നീട്ടി നൽകുന്നതിന് തീരുമാനിച്ചത് എന്നും മന്ത്രി പറഞ്ഞു.

www.life2020.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് വീടിനായി അപേക്ഷകൾ സമർപ്പിക്കേണ്ടത്.സ്വന്തമായോ തദ്ദേശസ്ഥാപനങ്ങളിലെ ഹെല്‍പ് ഡെസ്‌ക് വഴിയോ അപേക്ഷ സമര്‍പ്പിക്കാം. പദ്ധതിയിൽ ഇതുവരെ പുതുതായി 7,67,707 അപേക്ഷകരാണ് അപേക്ഷ സമർപ്പിച്ചത്. ഇതിൽ 5,38,517 പേർ ഭൂമിയുള്ളവരാണ്‌. 2,29,190 പേർ ഭൂമിയും വീടുമില്ലാത്തവരുമാണ്. സമയപരിധി അവസാനിച്ചശേഷം തദ്ദേശഭരണ സ്ഥാപനങ്ങൾ പട്ടിക പ്രസിദ്ധീകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം