കേരളം

കുട്ടി തീവണ്ടിയുടെ ചൂളംവിളി മുഴങ്ങി; ട്രെയിനിലിരുന്ന് ഇനി വേളി ചുറ്റിക്കാണാം; ട്രയല്‍ റണ്‍ നടത്തി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജില്‍ ഇനി 'കുട്ടി തീവണ്ടി' കൂകിപ്പായും. മിനിയേച്ചര്‍ ട്രെയിന്റെ ട്രയല്‍ റണ്‍ നടത്തി. സംസ്ഥാന ടൂറിസം വകുപ്പ് 9 കോടി ചെലവാക്കിയാണ് ഈ 'കുട്ടി തീവണ്ടി പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യ സംരഭമാണ് വേളിയില്‍ യാഥാര്‍ത്ഥ്യമാകുന്നത്. 

വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന തീവണ്ടിയാണെങ്കിലും ആവി എന്‍ജിന്റെ മാതൃകയിലാണ് ട്രെയിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ട്രെയിനുകളില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പാനലുകള്‍ വഴിയാണ് ബാറ്ററികളില്‍ വൈദ്യുതി സംഭരിക്കുന്നത്. ഈ ബാറ്ററികളുപയോഗിച്ചാണ് തീവണ്ടി ഓടുക. ഇതില്‍നിന്ന് കൃത്രിമമായി പുക പറക്കും. മിനിയേച്ചര്‍ റെയില്‍വേ സ്‌റ്റേഷനടക്കമുള്ള സംവിധാനങ്ങളെല്ലാം സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക. അധിക വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കുകയും ചെയ്യും. 

പരമ്പരാഗത രീതിയിലുള്ള മിനി തീവണ്ടിസ്‌റ്റേഷനാണ് വില്ലേജിലൊരുക്കിയിരിക്കുന്നത്. ടൂറിസ്റ്റ് വില്ലേജില്‍ നിന്നാരംഭിക്കുന്ന തീവണ്ടിയാത്ര ശംഖുകുളം ചുറ്റി കുട്ടികളുടെ പാര്‍ക്കിലൂടെ കടന്ന് കായലോരം വഴി ഫ്‌ളോട്ടിങ് പാലത്തിലെത്തും. ഇവിടെ നിന്ന് കടല്‍ത്തീരം വഴി ജില്ലാ പ്രൊമോഷന്‍ കൗണ്‍സിലിന്റെ നീന്തല്‍ക്കുളം ചുറ്റി തിരികെ വില്ലേജിലെത്തുന്ന തരത്തിലാണ് തീവണ്ടിപ്പാത നിര്‍മിച്ചിരിക്കുന്നത്. തീവണ്ടി കടന്നുപോകുന്ന വഴിയില്‍ തുരങ്കവും പാലവും നിര്‍മിച്ചു. ഒരേ സമയം 45 പേര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍