കേരളം

നാളെ മുതല്‍ തിരുവനന്തപുരം - എറണാകുളം നോണ്‍ സ്‌റ്റോപ്പ് എസി ബസ്; സര്‍വീസുമായി കെഎസ്ആര്‍ടിസി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി തിരുവനന്തപുരം- എറണാകുളം നോണ്‍ സ്‌റ്റോപ്പ് എസി ബസ് നാളെ മുതല്‍ ആരംഭിക്കും. രാവിലെ 
രാവിലെ 5.30 നാണ് ബസ് പുറപ്പെടുക. വൈകീട്ട് ആറ് മണിക്കാണ് തിരുവനന്തപുരത്തക്കുള്ള മടക്കയാത്ര. ട്രെയിനുകള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് സര്‍വീസ് നടത്താനുളള കെഎസ്ആര്‍ടിസി തീരുമാനം. ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രത്യേക സര്‍വീസായി കേരളത്തിലൂടെ ഓടിക്കൊണ്ടിരുന്ന മൂന്ന് സ്പെഷ്യല്‍ ട്രെയിനുകളാണ് റെയല്‍വെ റദ്ദാക്കിയത്.   മതിയായ ആളില്ലാത്ത സാഹചര്യത്തിലാണ് സര്‍വീസ് റദ്ദാക്കുന്നതെന്നായിരുന്നു വിശദീകരണം.

തിരുവനന്തപുരം- കോഴിക്കോട്, തിരുവനന്തപുരം- കണ്ണൂര്‍ ജനശദാബ്ദി സ്പെഷ്യലുകളും തിരുവനന്തപുരം- എറണാകുളം വേണാട് പ്രത്യേക സര്‍വീസാണ് റദ്ദാക്കിയത്. ഈ മാസം 12 മുതലാണ് സര്‍വീസ് നിര്‍ത്തലാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്

ടി20യിൽ പുതിയ റെക്കോര്‍ഡ‍്; ചരിത്രമെഴുതി ബാബർ അസം

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍

അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം