കേരളം

പത്തുമാസത്തിന് ശേഷം മോചനം; അലനും താഹയും പുറത്തിറങ്ങി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ച അലന്‍ ഷുഹൈബും താഹാ ഫൈസലും ജയില്‍ മോചിതരായി. പത്തു മാസങ്ങള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിതരാകുന്നത്. കര്‍ശന ഉപാധികളോടെയാണ് ഇരുവര്‍ക്കും എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. 

മാവോയിസ്റ്റ് സംഘടനകളുമായി ഒരുവിധത്തിലുള്ള ബന്ധവും പുലര്‍ത്തരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്ന ലഘുലേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കേസില്‍ ഇരുവര്‍ക്കും എതിരെ യുഎപിഎ ചുമത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഇനിയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ല എന്ന ഇരുവരുടെയും വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. മാതാപിതാക്കളില്‍ ഒരാള്‍ ജാമ്യം നില്‍ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പാസ്‌പോര്‍ട്ട് കെട്ടിവെയ്ക്കണമെന്നും ആഴ്ചയില്‍ ഒരു ദിവസം പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നതടക്കമുളള കര്‍ശന ഉപാധിളാണ് ജാമ്യ വ്യവസ്ഥയിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ