കേരളം

കോഴിക്കോട് ന​ഗരത്തിൽ ആശങ്ക; സെൻട്രൽ മാർക്കറ്റിൽ 111 പേർക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നഗരത്തിലെ പ്രധാന മാർക്കറ്റായ സെൻട്രൽ മാർക്കറ്റിൽ 111 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 801 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിലാണ് 111 പേർക്ക് രോഗം കണ്ടെത്തിയത്. കൂടാതെ വിഎച്ച്എസ് സി പയ്യാനക്കൽ വെച്ച് നടത്തിയ പരിശോധനയിൽ 20 പേർക്കും വെള്ളയിൽ കച്ചേരിപ്പടി ഗവൺമെന്റ് സ്കൂളിൽ നടത്തിയ പരിശോധയിൽ എട്ട് പേർക്കും വെസ്റ്റ്ഹിൽ അനാഥ മന്ദിരത്തിൽ വെച്ച് നടത്തിയ പരിശോധയിൽ അഞ്ച് പേർക്കും കോവിഡ് പോസിറ്റീവായി. ഇതോടെ നഗരത്തിൽ മാത്രം 144 പേർക്കാണ് ഉച്ചയോടെ രോഗം സ്ഥിരീകരിച്ചത്.

സെൻട്രൽ മാർക്കറ്റിലെ രോഗ വ്യാപന സാധ്യത മുൻ നിർത്തി നിയന്ത്രണ വിധേയമായിട്ടായിരുന്നു ഇപ്പോൾ മാർക്കറ്റ് പ്രവർത്തനം. എന്നിട്ടുപോലും ഇത്രയധികം പേർക്ക് രോഗം ബാധിച്ചതാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്‌. മാർക്കറ്റ് പ്രവർത്തനം നിർത്തിവെക്കുമെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ തുറക്കില്ലെന്നും കോർപറേഷൻ ആരോഗ്യ വിഭാഗം അറിയിച്ചു.

നഗരത്തിൽ തന്നെ ഏറ്റവും കൂടുതൽ വ്യാപാരികൾ ബന്ധപ്പെടുന്ന സ്ഥലമാണ് സെൻട്രൽ മാർക്കറ്റ്. അതുകൊണ്ടു തന്നെ നിരവധി തവണ മുന്നറിയിപ്പും നൽകിയിരുന്നു. എന്നിട്ടും 100ലേറെപ്പേർക്ക് രോ​ഗം കണ്ടെത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ