കേരളം

ലോക്ഡൗണിൽ ജോലി നഷ്ടമായി, മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ട മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. ഹരിപ്പാട് സ്വദേശി വൈശാഖാണ് (30) മരിച്ചത്. ഡൽഹിയിലെ ഒരു ഹോട്ടലിൽ വൈശാഖിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

ഡല്‍ഹിയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു വൈശാഖ്. ലോക്ഡൗണിൽ ഹോട്ടല്‍ അടച്ചിട്ടതോടെ ജോലി നഷ്ടപ്പെടുകയും നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു. പിന്നീട് ജോലി ലഭിച്ചെന്ന് വീട്ടിൽ പറഞ്ഞാണ് കഴിഞ്ഞ മൂന്നാം തിയതി വൈശാഖ് ഡൽഹിയിലേക്ക് മടങ്ങുന്നത്. 

പിന്നീട് വാട്‌സാപ്പ് ഗ്രൂപ്പില്‍ വ്യാഴാഴ്ച നിരാശ കലര്‍ന്ന സന്ദേശവും കൈമുറിച്ച ദൃശ്യങ്ങളും ഇയാൾ അയക്കുകയായിരുന്നു. ഇതു കണ്ട് ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കി. 

ഡല്‍ഹി പൊലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വൈശാഖ് മുറിയെടുത്തതായി വ്യക്തമായത്.  എന്നാൽ യുവാവ് മുറിതുറന്നിരുന്നില്ല എന്നും അറിയാൻ കഴിഞ്ഞു. പിന്നീട് മുറി തുറന്നു പരിശോധിച്ചപ്പോള്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മരിച്ച വൈശാഖിന്റെ അച്ഛൻ ഭിന്നശേഷിക്കാരനാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി