കേരളം

താൻ തെറ്റുകാരനെന്ന് തങ്ങൾ നെഞ്ചിൽ കൈവച്ച് പറഞ്ഞാൽ രാജിവക്കുമെന്ന് കെടി ജലീൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തന്റെ​ വീട്ടിൽ ആരും സ്വർണം ഉപയോഗിക്കാറില്ലെന്ന്​ മന്ത്രി കെടി ജലീൽ.  മകൾക്ക്​ മഹറായി നൽകിയത്​ വിശുദ്ധ ഖുറാനാണ്‌​. ആകെ 6000 രൂപയുടെ ആഭരണങ്ങളാണ് അവൾക്ക്​ വാങ്ങി​ നൽകിയത്​. താനും ഭാര്യയും സ്വർണം ഉപയോഗിക്കാറില്ല. തന്റെ കൈകൾ 101% ശുദ്ധമാണെന്നും ജലീൽ പറഞ്ഞു. കൈരളി ചാനലിന്​ നൽകിയ പ്രത്യേക അഭിമുഖത്തിലാണ്​ ജലീലിന്റെ അഭിപ്രായപ്രകടനം.

മുസ്​ലിംലീഗ്​ ഇന്നേവരെ സാമ്പത്തികത്തട്ടിപ്പ്​ നടത്തിയവരെ പുറത്താക്കിയിട്ടില്ല. മുസ്​ലിംലീഗിൽ എല്ലാം അനുവദനീയമായ കാലമാണ്​. മുസ്​ലിം ലീഗിന്റെ നേതൃനിരയിലിരിക്കുന്ന എത്രയോ പേർ ഗൾഫ്​ മലയാളികളെ പറ്റിച്ചിട്ടുണ്ട്​. ലീഗിലുള്ള കാലത്ത്​ ചെറിയൊരു വീഴ്​ചയെങ്കിലും തനിക്ക്​ ഉണ്ടായോയെന്ന്​ മുസ്​ലിം ലീഗ്​ അധ്യക്ഷൻ പറയണം. താൻ​ തെറ്റുചെയ്​തന്നെ്​ നെഞ്ചിൽ കൈവെച്ച് ഹൈദരലി​ ശിഹാബ് തങ്ങൾ പറഞ്ഞാൽ രാജിവെക്കുമെന്നും ജലീൽ കൂട്ടിച്ചേർത്തു.

സ്വപ്​ന സുരേഷിനെ വിളിച്ചെന്ന ആരോപണം വന്നപ്പോൾ ഒരുമണിക്കൂറിനുള്ളിൽ ഞാൻ മാധ്യമങ്ങളെ കണ്ടതാണ്​. ഒരു മുടിനാരിഴ പ​ങ്ക് എങ്കിലും തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും ജലീൽ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍