കേരളം

പേരക്കുട്ടികളുടെ പിറന്നാളിനുള്ള ആഭരണങ്ങള്‍ എടുക്കാനാണ് പോയത്; വിശദീകരണവുമായി ഇപി ജയരാജന്റെ ഭാര്യ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പേരക്കുട്ടികളുടെ പിറന്നാളിനുള്ള ആഭരണമെടുക്കാനാണ് കണ്ണൂര്‍ സഹകരണ ബാങ്കിലെ ലോക്കര്‍ തുറന്നതെന്ന്  മന്ത്രി ഇപി ജയരാജന്റെ ഭാര്യ ഇപി ഇന്ദിര.ഇത് സംബന്ധിച്ച് വിവാദം ശക്തമായ സാഹചര്യത്തിലാണ് വിശദീകരണവുമായി ഇന്ദിര രംഗത്തെത്തിയത്.

താന്‍ ക്വാറന്റൈനില്‍ ആയിരുന്നില്ല. പിന്നെ താന്‍ എങ്ങനെ ക്വാറന്റൈന്‍ ലംഘിക്കുമെന്ന് ഇന്ദിര ചോദിച്ചു. എങ്ങനെയാണ് ഒരാള്‍ക്കെതിരെ ഇത്തരത്തില്‍ നീചമായ ആരോപണങ്ങള്‍ ഉന്നയിക്കാനാവുക.ഇത്തരത്തില്‍ ഒരു വാര്‍ത്ത കൊടുക്കുന്നതിന് മുന്‍പായി ഒന്നുതന്നെ വിളിച്ചു ചോദിക്കാമായിരുന്നെന്നും ഇന്ദിര ഫെയസ്്ബുക്ക് ലൈവില്‍ പറഞ്ഞു

കഴിഞ്ഞ വ്യാഴാഴ്ച താന്‍ ബാങ്കില്‍ പോയിരുന്നു. രണ്ട് പേരക്കുട്ടികളുടെ പിറന്നാളിന്റെ ഭാമായി അവര്‍ക്ക് കൊടുക്കാന്‍ ആഭരണങ്ങളെടുക്കാനാണ്  പോയത്. പേരക്കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കുന്നത് ഇത്രയും വലിയ മോശമായ പ്രവര്‍ത്തിയാണോ?. പത്ത് മിനിറ്റിനുള്ളില്‍ അവിടെ നിന്ന് ഇറങ്ങുകയും ചെയ്തു. താന്‍ മുന്‍പ് അവിടുത്തെ ഉദ്യോഗസ്ഥയായിരുന്നെന്നും ഇന്ദിര ഫെയ്‌സ്ബുക്കില്‍ ലൈവില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു