കേരളം

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : അന്വേഷണം സിബിഐക്ക് വിടാന്‍ തയ്യാറെന്ന് സര്‍ക്കാര്‍ ;  നിക്ഷേപകരുടെ താല്‍പ്പര്യത്തിന് മുന്‍ഗണനയെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസ് അന്വേഷണം സിബിഐക്ക് വിടാന്‍ തയ്യാറെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 

കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാന്‍ തയ്യാറാണ്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിക്ഷേപകരുടെ താല്‍പ്പര്യത്തിനാണ് മുന്‍ഗണനയെന്ന് ഹൈക്കോടതിയും വ്യക്തമാക്കി.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് 3200 ഓളം പരാതികള്‍ ലഭിച്ചതായാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.  പോപ്പുലാര്‍ ഫിനാന്‍സിന്റെ ഹെഡ് ഓഫീസ് പൂട്ടി സീല്‍ ചെയ്തു. ഏകദേശം 500 ഓളം രേഖകളും പിടിച്ചെടുത്തു. പ്രധാനപ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

എന്നാല്‍ ഇത്രയധികം പരാതികള്‍ വന്നിട്ടും ഒറ്റകേസായി ഇത് രജിസ്റ്റര്‍ ചെയ്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. നിക്ഷേപകരുടെ താല്‍പ്പര്യമാണ് മുഖ്യമെന്നും കോടതി അഭിപ്രായപ്പെട്ടു. കേസില്‍ സിബിഐ അന്വേഷണം അല്ലാതെ മറ്റൊന്നും ഫലപ്രദമാകില്ലെന്ന് നിക്ഷേപകര്‍ ചൂണ്ടിക്കാട്ടി. 

പല സംസ്ഥാനങ്ങളിലായി ബ്രാഞ്ചുകളുള്ള സ്ഥാപനമാണ് പോപ്പുലര്‍ ഫിനാന്‍സ്. ഇവിടങ്ങളിലെല്ലാം തട്ടിപ്പുനടന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സി വന്നാല്‍ മാത്രമേ ഫലപ്രദമായ അന്വേഷണം നടത്താനാകൂ എന്നും നിക്ഷേപകര്‍ വാദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍