കേരളം

ടി പി സെന്‍കുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചതായി വ്യാജ സന്ദേശം, വട്ടം കറങ്ങി പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചതായും, രക്ഷിക്കണം എന്ന് ആവശ്യപ്പെട്ടും പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വ്യാജ സന്ദേശം. തിരുവനന്തപുരം കണ്‍ട്രോള്‍ റൂമില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെ എത്തിയ സന്ദേശം തൃശൂര്‍ കണ്‍ട്രോള്‍ റൂമിന് കൈമാറുകയായിരുന്നു. 

മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നു, ഉടന്‍ രക്ഷിക്കണം എന്നായിരുന്നു സന്ദേശം. ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റ് പൊലീസാണ് അന്വേഷണം നടത്തിയത്. കാനാട്ടുകര മേഖലയിലെ ഫഌറ്റില്‍ നിന്നാണ് എന്നാണ് സൂചന നല്‍കിയിരുന്നത്. 

പൊലീസ് പുലര്‍ച്ചെയോടെ എത്തി ഇവിടെയുള്ള ഫഌറ്റുകളിലെല്ലാം പരിശോധന നടത്തി. ഫഌറ്റുകളില്‍ അന്വേഷണം നടത്തിയതിന് പിന്നാലെ സന്ദേശം ലഭിച്ച ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നു. ഇതില്‍ നിന്ന് കാനാട്ടുകരയിലെ ഫഌറ്റില്‍ താമസിച്ചിരുന്ന വയോധികയായ മുന്‍ അധ്യാപികയായിരുന്നു ഫോണ്‍ വിളിച്ചത് എന്ന് കണ്ടെത്തി. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് കരുതുന്നത്. പൊലീസ് സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്