കേരളം

ലോക്‌സഭയില്‍ ഇന്ന് നിര്‍ണായകം ; സ്വര്‍ണക്കടത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മറുപടി 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : സ്വര്‍ണക്കടത്തില്‍ പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്ന് മറുപടി നല്‍കും. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെപ്പറ്റിയുള്ള ചോദ്യത്തിനാണ് ആഭ്യന്തരമന്ത്രാലയം മറുപടി നല്‍കുക. എംപിമാരായ അടൂര്‍ പ്രകാശ്, കെ സുധാകരന്‍, ബെന്നിബഹനാന്‍, എന്‍കെ പ്രേമചന്ദ്രന്‍, എന്നിവരുടെ ചോദ്യങ്ങള്‍ക്കാണ് ആഭ്യന്തരമന്ത്രാലയം മറുപടി നല്‍കുന്നത്.

തിരുവനന്തപുരം സ്വർണക്കടത്തുകേസിലെ മുഖ്യപ്രതികളിലൊരാൾ സ്വാധീനമുള്ളയാളാണെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും യുക്തവും ശരിയായതുമായ അന്വേഷണം നടത്താൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രധനമന്ത്രാലയം ഇന്നലെ ലോക്സഭയിൽ അറിയിച്ചിരുന്നു. 

ഒരു നയതന്ത്രബാഗിൽ സ്വർണമുണ്ടെന്ന്‌ സംശയിക്കുന്നതായാണ് 2020 ജൂലായിൽ കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണറുടെ ഓഫീസ് വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചതെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി അനുരാഗ് ഠാക്കൂർ ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. കേസിനെ ബാധിക്കുമെന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല