കേരളം

കോവിഡ് പോസറ്റീവ് ആയവര്‍ക്കും ലക്ഷണമില്ലെങ്കില്‍ ജോലി ചെയ്യാം; അതിഥി തൊഴിലാളികള്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അതിഥി തൊഴിലാളി കോവിഡ് രോഗിയാണെങ്കിലും ലക്ഷണമില്ലെങ്കില്‍ ജോലി ചെയ്യാമെന്ന് പുതിയ മാര്‍ഗരേഖ. ജോലിയും താമസവും മറ്റുള്ളവരുടെ കൂട്ടത്തില്‍ ആകരുതെന്നും സിഎഫ്എല്‍ടിസിക്ക് സമാനമായ താമസവും ഭക്ഷണവും സൗകര്യവും നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. 

സുരക്ഷിതമായി വേര്‍തിരിച്ച സ്ഥലങ്ങളില്‍ എല്ലാ മുന്‍കരുതലോടുകൂടി ഇവരെ ജോലിക്ക് നിര്‍ത്താനാണ് അനുമതി്. അവര്‍ക്ക് മറ്റ് തൊഴിലാളികളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ പാടില്ലെന്നും കോവിഡ് നിരീകഷണകേന്ദ്രങ്ങള്‍ക്കുള്ള മാര്‍ഗരേഖയനുസരിച്ച് ഭക്ഷണവും താമസസൗകര്യവും ഒരുക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ദിശാ നമ്പറുമായി ബന്ധപ്പെടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

സംസ്ഥാനത്ത് എത്തുന്ന എല്ലാ അതിഥി തൊഴിലാളികളും കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും 14 ദിവസം നിരീക്ഷണത്തില്‍ തുടരുകയും വേണമെന്നും മാര്‍ഗരേഖില്‍ പറയുന്നു. അതിനിടയില്‍ രോഗമുണ്ടെങ്കിലും ജോലി ചെയ്യാമെന്ന പുതിയ മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍