കേരളം

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണ ശേഷിയുടെ 80 ശതമാനം; 14 അടി കൂടി ഉയര്‍ന്നാല്‍ തുറക്കേണ്ടി വരും

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണ ശേഷിയുടെ 80 ശതമാനത്തിലേക്ക് എത്തി. 2379 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. 

പത്ത് ദിവസത്തിന് ഇടയില്‍ ആറടിയാണ് ഇവിടെ ജലനിരപ്പ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഉണ്ടായിരുന്നതിനേക്കാള്‍ 5 അടി വെള്ളം അണക്കെട്ടില്‍ ഇപ്പോള്‍ കൂടുതലാണ്. 14 അടി കൂടി ജലനിരപ്പ് ഉയര്‍ന്ന് 2394 അടിയിലേക്ക് എത്തിയാല്‍ അണക്കെട്ട് തുറക്കേണ്ടതായി വരും. 

നിലവില്‍ വൃഷ്ടി പ്രദേശത്ത് 15 മില്ലിമീറ്റര്‍ വരെയാണ് മഴ ലഭിക്കുന്നത്. ഇത് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിപ്പിച്ചു. എന്നാല്‍ മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതി ഉത്പാദനം ഉയര്‍ത്തിയിട്ടില്ല. ഇപ്പോഴത്തെ നിലയില്‍ നീരൊഴുക്ക് തുടര്‍ന്നാലും, നീരൊഴുക്ക് കൂടിയാലും അണക്കെട്ട് നിറയില്ലെന്നാണ് വൈദ്യുതി വകുപ്പിന്റെ വിലയിരുത്തല്‍. 

എന്നാല്‍ അതിതീവ്ര മഴ ലഭിച്ചാല്‍ സ്ഥിതി സങ്കീര്‍ണമാവും. അണക്കെട്ടിന്റെ സംഭരണ ശേഷിയുടെ 85 ശതമാനം പിന്നിട്ടാല്‍ മൂലമറ്റം പവര്‍ സ്റ്റേഷനിലെ വൈദ്യുതി ഉത്പാദനം കൂട്ടാനാണ് തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)