കേരളം

കേരളം വെള്ളരിക്കാപ്പട്ടണമല്ല;  കോടിയേരിക്ക് കുഞ്ഞാലിക്കുട്ടിയുടെ മറുപടി 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സ്വര്‍ണക്കടത്ത് വിവാദത്തിലേക്ക് ഖുറാനെ വലിച്ചിഴക്കാനുള്ള ആസൂത്രിത നീക്കമാണ് സിപിഎം നടത്തുന്നതെന്ന് ആരോപിച്ച് പികെ കുഞ്ഞാലിക്കുട്ടി. സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിനു പകരം മതത്തെ വലിച്ചിഴയ്ക്കാന്‍ സി പി എം ശ്രമിക്കുന്നു. ഇത് അംഗീകരിക്കാനാകില്ല. ഖുറാന്‍ കൊണ്ടുവരുന്നതിനോ വിതരണം ചെയ്യുന്നതിനോ പാരായണം ചെയ്യുന്നതിനോ  ഒരു ഒത്താശയുടേയും ആവശ്യമില്ലെന്ന് സിപിഎം മനസിലാക്കണമെന്നും വിവാദത്തിലേക്ക് മതത്തെ വലിച്ചിഴക്കുന്നത് ജനം തിരിച്ചറിയുമെന്നും പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 

ആക്ഷേപം ഉണ്ടായതും ആരോപണം ഉയര്‍ന്നതും സ്വര്‍ണക്കടത്തിനെ കുറിച്ചാണ്. ആരോപണങ്ങള്‍ക്ക് നേരെ ചൊവ്വെ മറുപടി പറയണം. സ്വര്‍ണക്കടത്ത് കേസിനെ കുറിച്ച് ഒന്നും പറയാതെ ഖുറാനും ഇഫ്താര്‍ കിറ്റും എല്ലാം ചര്‍ച്ചയാക്കുന്നത് ശരിയായ നടപടി അല്ല. മുസ്ലീം ലീഗ് ആ കെണിയില്‍ വീഴില്ല. ബിജെപിയെ സഹായിക്കാനാണ് സിപിഎം ശ്രമം. കേരളീയര്‍ മണ്ടന്‍മാരോ കേരളം വെള്ളരിക്കാ പട്ടണമോ അല്ലേന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍