കേരളം

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിയേക്കും; ഡിസംബറിൽ സാധ്യത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ  തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിയേക്കും. നവംബർ അവസാനമോ ഡിസംബറിലോ വോട്ടെടുപ്പു നടത്താനാണ് സാധ്യത.  ആരോഗ്യവിദഗ്ധർ, പോലീസ് തുടങ്ങിയ വിഭാഗങ്ങളുമായി ചർച്ചകൾക്കുശേഷമായിരിക്കും തീയതി പ്രഖ്യാപിക്കുക.

തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച സർവകക്ഷിയോഗത്തിന്റെ നിർദേശങ്ങൾ പരിഗണിച്ചും സർക്കാരുമായി അനൗപചാരിക കൂടിയാലോചന നടത്തിയുമായിരിക്കും അന്തിമ തീരുമാനമുണ്ടാവുക. കോവിഡിന്റെ അതിവ്യാപനമുണ്ടായാൽ തെരഞ്ഞെടുപ്പും നീട്ടിവെക്കാനാണ് സാധ്യത. നേരത്തെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഒക്ടോബർ അവസാനത്തോടെയോ നവംബർ ആദ്യമോ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. എന്നാൽ കോവിഡ് വ്യാപനം 5000 അടുത്തതോടെയാണ് നിലപാടു മാറ്റം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍