കേരളം

ഭവാനിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍; അട്ടപ്പാടിയില്‍ പത്തംഗ പൊലീസ് സംഘം വനത്തില്‍ കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

അട്ടപ്പാടി: അട്ടപ്പാടിയില്‍ വനമേഖലയില്‍ തെരച്ചിലിന് പോയ പൊലീസ് സംഘം വനത്തില്‍ കുടുങ്ങി. കനത്ത മഴയെത്തുടര്‍ന്ന് ഭവാനി പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ഇതേത്തുടര്‍ന്നാണ് പത്തംഗ സംഘം വനത്തില്‍ കുടുങ്ങിയത്. നക്‌സല്‍ വിരുദ്ധ സേനയിലെ അഞ്ചുപേരും നാല് തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോകളും ഒരു എസ്‌ഐയുമാണ് സംഘത്തിലുള്ളത്. 

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് മണിക്കൂറുകളായി കനത്ത മഴയാണ് പെയ്യുന്നത്. ഇടുക്കി, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെ മറ്റുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്

ബയേണിന്റെ തട്ടകത്തില്‍ അതിജീവിച്ച് റയല്‍, വിനിഷ്യസിന് ഇരട്ടഗോള്‍; 2-2 സമനില

സഞ്ചാരികളെ ഇതിലേ ഇതിലേ...; മൂന്നാർ പുഷ്പമേള ഇന്നുമുതൽ