കേരളം

സാലറി കട്ടിന് എതിരെ ഇടത് സര്‍വീസ് സംഘടനകളും; സര്‍ക്കാരിന് നിവേദനം നല്‍കി

സമകാലിക മലയാളം ഡെസ്ക്


തിരുവന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കുന്നത് ആറുമാസം കൂടി നീട്ടാനുള്ള തീരൂമാനത്തിന് എതിരെ ഇടത് അനുകൂല സര്‍വീസ് സംഘടനകള്‍ രംഗത്ത്. നടപടിക്ക് എതിരെ സര്‍വീസ് സംഘടനകള്‍ സര്‍ക്കാരിന് നിവേദനം നല്‍കി. എന്‍ ജി ഒ യൂണിയനും സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷനുമാണ് എതിര്‍പ്പറിയിച്ച് നിവേദനം നല്‍കിയിരിക്കുന്നത്. ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയെന്ന് യൂണിയനുകള്‍ വ്യക്തമാക്കി.

അഞ്ചുദിവസത്തെ ശമ്പളം വീതം ആറുമാസം പിടിച്ച് ട്രഷറിയില്‍ നിക്ഷേപിക്കുന്നതിനുള്ള വിദഗ്ധസമിതി നിര്‍ദേശം നടപ്പാക്കാന്‍ മന്ത്രിസഭായോഗം കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്ത ശേഷമേ നടപ്പാക്കൂ എന്നും സര്‍ക്കാര്‍ അറിയിച്ചുരുന്നു.

പിഎഫില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് നീട്ടി നല്‍കുന്നതുപോലെയുള്ള സമാശ്വാസനടപടികള്‍ പ്രഖ്യാപിച്ച ശേഷമേ തീരുമാനം നടപ്പാക്കാവൂ എന്നാണ് സിപിഎം അനുകൂല സംഘടനയായ എന്‍ ജി ഒ യൂണിയന്റെ ആവശ്യം.

ജീവനക്കാരുടെ ശമ്പളം ഓര്‍ഡിനന്‍സിലൂടെ പിടിക്കുന്നത് ഭൂഷണമല്ലെന്ന പരസ്യനിലപാടുമായി സിപിഐ അനുകൂല സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലും രംഗത്തെത്തി. വീണ്ടും ശമ്പളം പിടിക്കാനുള്ള തീരുമാനം നടപ്പാക്കിയാല്‍ പണിമുടക്കുമെന്നും കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം