കേരളം

ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട്, സ്പില്‍വേയിലൂടെ വെളളം പുറത്തേയ്ക്ക് ഒഴുക്കുന്നു; ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരും; മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കെഎസ്ഇബിയുടെ നിയന്ത്രണത്തിലുളള ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഷോളയാര്‍, കല്ലാര്‍ക്കുട്ടി, കുണ്ടള, പെരിങ്ങല്‍ക്കുത്ത്, ലോവര്‍പെരിയാര്‍, മൂഴിയാര്‍, ബാണാസുര സാഗര്‍ ഡാമുകളിലാണ് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജാഗ്രതാനിര്‍ദേശം നല്‍കിയത്. സ്പില്‍വേയിലൂടെയാണ് വെളളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. ഇടുക്കിയില്‍ ജലനിരപ്പ് സുരക്ഷിതമെന്ന് കെഎസ്ഇബി അറിയിച്ചു.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ തീരുമാനം. ഉച്ചക്ക് രണ്ടുമണിക്ക് അണക്കെട്ടിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ആണ് തുറക്കുക. 202 ക്യുമെക്‌സ് ജലമാണ് ചാലക്കുടി പുഴയിലേക്ക് ഒഴുക്കുക.ചാലക്കുടി പുഴയില്‍ 0.50 മീറ്റര്‍ ജലനിരപ്പ് ഉയരും. പുഴയോര വാസികള്‍ ജാഗ്രത പാലിക്കണം. തമിഴ്‌നാട് ഷോളയാറില്‍ നിന്നും പറമ്പിക്കുളം ഡാമില്‍ നിന്നും അധികജലം പുറത്തു വിടുന്നത് മൂലമാണിത്. ഈ അധിക ജലം സംഭരിക്കാന്‍ കേരള ഷോളയാര്‍ ഡാം ഷട്ടറുകള്‍ നാലടി ഉയര്‍ത്തുന്നതാണ്. നിലവില്‍ രണ്ടടിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.

സംസ്ഥാനത്ത് മഴ ശക്തമായതോടെ അണക്കെട്ടുകളില്‍ ജലനിരപ്പുയരുകയാണ്. ഇതേ തുടര്‍ന്ന് ഇടുക്കിയിലെ നാല് അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. ലോവര്‍പെരിയാര്‍(പാംബ്ല), കല്ലാര്‍കുട്ടി, കുണ്ടള, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകളാണ് തുറന്നത്. കല്ലാര്‍കുട്ടി-രണ്ട്, കുണ്ടള- രണ്ട്, ലോവര്‍പെരിയാര്‍-ഒന്ന്, മലങ്കര-ആറ് എന്നിങ്ങനെയാണ് ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. മഴ ശക്തമായാല്‍ ഹെഡ്‌വര്‍ക്‌സ്, മാട്ടുപ്പെട്ടി തുടങ്ങിയ ചെറുഡാമുകളും തുറക്കേണ്ടി വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്