കേരളം

എസിപിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എംഎല്‍എമാരായ ഷാഫിയും ശബരിനാഥും നിരീക്ഷണത്തില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എംഎല്‍എമാരായ ഷാഫി പറമ്പില്‍, കെഎസ് ശബരീനാഥന്‍ തുടങ്ങിയവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരങ്ങള്‍ നേരിടാന്‍ നിയോഗിക്കപ്പെട്ടവരില്‍ ഈ ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ക്വാറന്റൈനില്‍ പോകാനുള്ള എംഎല്‍എമാരുടെ തീരുമാനം. 

ജില്ലയില്‍ ഉന്നതപൊലീസ് ഉദ്യോഗസ്ഥരുള്‍പ്പടെ ഇരുപത് പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയുടെ ഗണ്‍മാന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസ് കമ്മീഷണര്‍ നിരീക്ഷണത്തില്‍ പോയി.ഈ സാഹചര്യത്തില്‍ ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് സിറ്റി പൊലീസ് കമ്മീഷണറുടെ അധിക ചുമതല നല്‍കി. 

തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഏഴു പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 50 പേരെ പരിശോധിച്ചപ്പോഴാണ് ഏഴുപേരില്‍ രോഗം കണ്ടെത്തിയത്. തുമ്പ പൊലീസ് സ്‌റ്റേഷനില്‍ 11 പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. ഇവര്‍ സമരക്കാരെ നേരിടാന്‍ രംഗത്തുണ്ടായിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും പോസിറ്റീവായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി