കേരളം

ഇനിമുതൽ 1400 രൂപ; പെൻഷൻ വിതരണം ഇന്നുമുതൽ ആരംഭിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സെപ്റ്റംബറിലെ ക്ഷേമനിധി- പെൻഷൻ വിതരണം ഇന്നുമുതൽ ആരംഭിക്കും. സാമൂഹ്യസുരക്ഷാ പെൻഷന്റെ വിതരണം വെള്ളിയാഴ്‌ചയോടെ ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു.

പുതുക്കിയ 1400 രൂപവീതമാണ്‌ ഇക്കുറി അർഹരിലേക്കെത്തുക. ഉയർന്ന പെൻഷൻ ലഭിക്കുന്നവർക്ക്‌ പഴയനിരക്ക്‌ തുടരും. സംസ്ഥാനത്താകെ 54,73,343 ഗുണഭോക്താക്കളാണുള്ളത്‌.

സാമൂഹ്യസുരക്ഷാ പെൻഷനായി 606.63 കോടി രൂപയും ക്ഷേമ പെൻഷന്‌ 85.35 കോടി രൂപയുമാണ്‌ സർക്കാർ അനുവദിച്ചത്‌. സാമൂഹ്യസുരക്ഷാ പെൻഷന്‌ 48,53,733 പേരും ക്ഷേമ പെൻഷന്‌ 6,19,610 പേരും അർഹരാണ്. കോവിഡ്‌ പശ്ചാത്തലത്തിൽ മുൻകരുതൽ പാലിച്ചാകും വിതരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു

400 കടന്ന് കോഹ്‌ലിയുടെ മുന്നേറ്റം

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍