കേരളം

കെ എസ് യു സംസ്ഥാന പ്രസിഡന്റിന് കോവിഡ്; പരിശോധനക്ക് വ്യാജ മേൽവിലാസം നൽകിയെന്ന് പരാതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സർക്കാരിനെതിരായ സമരങ്ങളിൽ പങ്കെടുത്ത അഭിജിത്തും സംസ്ഥാന സെക്രട്ടറി ബാഹുൽകൃഷ്ണയും കോവിഡ് പരിശോധന നടത്തിയപ്പോഴാണ് അഭിജിത്തിന് രോഗം സ്ഥിരീകരിച്ചത്. 

അഭിജിത്തും ബാഹുൽകൃഷ്ണയും പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പള്ളി എൽ പി സ്കൂളിൽ നടത്തിയ കോവിഡ് പരിശോധനയ്ക്കാണ് എത്തിയത്. ബാഹുൽകൃഷ്ണയുടെ പ്ലാമൂട്, തിരുവോണം എന്ന വിലാസമാണ് ഇരുവരും പരിശോധനയ്ക്ക് നൽകിയത്. സ്കൂളിൽ 48 പേരെ പരിശോധിച്ചപ്പോൾ 19 പേർക്ക് ഫലം പോസിറ്റീവായി. 

അതേസമയം കോവിഡ് പരിശോധനയ്ക്ക് അഭിജിത്ത് വ്യാജവിലാസമാണ് നൽകിയതെന്നു കാണിച്ച് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് പൊലീസിൽ പരാതി നൽകി. പരിശോധനയ്ക്കെത്തിയ വ്യക്തി വ്യാജപേരും മേൽവിലാസവുമാണ് നൽകിയതെന്നും ഇയാളെ കണ്ടെത്താൻ നടപടികൾ സ്വീകരിക്കണമെന്ന് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ്‌ കെ വേണുഗോപാലൻ നായർ പൊലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെടുകയായിരുന്നു.

ഇതിനിടെയാണ് രാത്രി വൈകി ആ വ്യക്തി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്താണെന്ന് തിരിച്ചറിഞ്ഞു. താൻ പരിശോധന നടത്തി എന്നും കോവിഡ് പോസിറ്റീവാണെന്നും അഭിജിത്തും സമ്മതിച്ചു. സെക്രട്ടേറിയറ്റിനു മുന്നിലെ നിരവധി സമരങ്ങളിൽ അഭിജിത്ത് പങ്കെടുത്തതായി സൂചനയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി