കേരളം

ഇനി പുകപരിശോധന സർട്ടിഫിക്കറ്റ് മോട്ടോർവാഹനവകുപ്പിൽനിന്ന്; നടപടികൾ ഓൺലൈനിൽ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പുകപരിശോധന സർട്ടിഫിക്കറ്റ് അടുത്തമാസംമുതൽ മോട്ടോർവാഹനവകുപ്പ് നൽകും. പുകപരിശോധനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടരുന്നതിനാലാണ് നടപടി. പുകപരിശോധന നിലവിൽ നടക്കുന്നതു പോലെ പരിശോധനകേന്ദ്രങ്ങളിൽ തുടരുകയും ബാക്കി നടപടികൾ ഓൺലൈനിൽ പൂർത്തിയാക്കി മോട്ടോർവാഹനവകുപ്പ് സർട്ടിഫിക്കറ്റ് നൽകുന്ന രീതിയാണ് ഇനി. 

ബിഎസ് ഫോർ വാഹനങ്ങൾക്ക് ഒരുവർഷം കാലാവധിയുള്ള സർട്ടിഫിക്കറ്റ് നൽകേണ്ടതാണെങ്കിലും ഇപ്പോഴും ആറുമാസത്തെ സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ് തർക്കത്തിനുകാരണം.ആറ് മാസത്തിന് ഇടയിൽ നൽകിയ സർട്ടിഫിക്കറ്റുകളുടെ കാലാവധി ഒരു വർഷമാക്കി പുതുക്കി നൽകാൻ ഗതാഗത കമ്മിഷണർ നിർദേശം നൽകിയിരുന്നു. 

ബിഎസ് ഫോർ വിഭാഗത്തിലെ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് ഒരു വർഷത്തെ സർട്ടിഫിക്കറ്റാണോ നൽകേണ്ടത് എന്നതിൽ വ്യക്തത ഇല്ലെന്നാണ് പരിശോധനാ കേന്ദ്രങ്ങൾ പറയുന്നത്. ഇത്തരം പ്രശ്നങ്ങൾ മോട്ടോർവാഹനവകുപ്പ് നേരിട്ടിടപെടുമ്പോൾ പരിഹരിക്കാനാകുമെന്ന് അധിക‌‍‌ൃതർ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം