കേരളം

വടകര ബിഎസ്എഫ് ക്യാമ്പിൽ 206 ജവാൻമാർക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വടകര ചെക്യാട് ബിഎസ്എഫ് ക്യാമ്പിലെ 206 ജവാന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോ​ഗം സ്ഥിരീകരിച്ചവരിൽ 15 പേർക്ക് മാത്രമാണ് രോഗ ലക്ഷണങ്ങളുള്ളത്. ക്യാമ്പ് മെഡിക്കൽ ഓഫീസർക്കും കോവിഡ് സ്ഥിരീകരിച്ചു. 

500 പേർക്കാണ് ആൻറിജൻ പരിശോധന നടത്തിയത്. തൊള്ളായിരത്തോളം ജവാന്മാരും കുടുംബാംഗങ്ങളും അടക്കം ആയിരത്തോളം ആളുകളാണ് ക്യാമ്പിലുള്ളത്. ബാക്കിയുള്ളവർക്ക് ഞായറാഴ്‍ച ടെസ്റ്റ് നടത്തും. 

കോവിഡ് ബാധിതരെ ആശുപത്രിയിലേക്ക് മാറ്റില്ല. ക്യാമ്പ് കോവിഡ് എഫ്എൽടിസി ആക്കി മാറ്റാനാണ് നിർദേശം. പ്രത്യേക മേൽനോട്ടത്തിനായി ആരോഗ്യ വകുപ്പ് ഡോക്ടറെ നിയമിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്