കേരളം

ഭാ​ഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ കേസ്, മോഷണക്കുറ്റം ചുമത്തി; നടപടി വിജയ് പി നായരുടെ പരാതിയിൽ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ‍നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെ ‌കേസെടുത്തു. സ്ത്രീകളെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പ്രചരിപ്പിച്ച യുട്യൂബർ വിജയ് പി നായരുടെ പരാതിയിലാണ് കേസ്. ഭാ‌​ഗ്യലക്ഷ്മിയും കൂട്ടരും വീട് കയറി ആക്രമിച്ചെന്നും ലാപ്ടോപ്പ് അടക്കമുള്ളവ അപഹരിച്ചു എന്നുമാണ് പരാതി. തമ്പാനൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. 

ഭാ​ഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. യൂട്യൂബ് വിഡിയോയിൽ സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ ഇവർ കയ്യേറ്റം ചെയ്യുകയും കരി ഓയിൽ ഒഴിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിഡിയോ നേരത്തെ സമീഹമാധ്യമങ്ങളിലടക്കം പ്രചരിച്ചു. പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാചര്യത്തിലാണ് പ്രതിഷേധിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സ്റ്റാച്യുവിൽ ഗാന്ധാരിയമ്മൻ കോവിലിൽ വിജയ് പി നായർ താമസിക്കുന്ന ലോഡ്ജ് മുറിയിലെത്തിയായിരുന്നു ആ​ക്രമണം.  

ഭാഗ്യലക്ഷ്മി, ദിയ സന എന്നിവരുടെ പരാതിയിൽ വിജയ് പി നായർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്ത്രീകളോട് അപമര്യാദയയായി പെരുമാറിയതിനാണ് കേസെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ