കേരളം

നിക്കാഹ് ദിവസം മണവാട്ടിക്ക് ചുറ്റും ഒപ്പനകളിച്ച് രോഗികൾ; കോവിഡ് കേന്ദ്രത്തിൽ സർപ്രൈസ് പാർട്ടി, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കല്യാണത്തലേന്ന് കോവിഡ് സ്ഥിരീകരിച്ച ഫായിസയ്ക്ക് വിവാഹവേദിയായി മാറുകയായിരുന്നു മട്ടാഞ്ചേരി ടൗൺഹാളിലെ കോവിഡ് ചികിൽസാ കേന്ദ്രം. വിവാഹവസ്ത്രങ്ങൾ വാങ്ങാനായി പുറപ്പെടാൻ നിൽക്കുമ്പോഴാണ് ഫായിസയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആണെന്ന അറിയിപ്പെത്തുന്നത്. ഉടൻതന്നെ ടൗൺ ഹാളിലെ കോവിഡ് പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

മട്ടാഞ്ചേരി സ്വദേശി നിയാസുമായാണ് പത്തൊൻപതുകാരിയായ ഫായിസയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. കല്യാണം മാറ്റിവെക്കേണ്ടെന്നായിരുന്നു വീട്ടുകാരുടെ തീരുമാനം. ഇതോടെയാണ് കോവിഡ് ചികിൽസാ കേന്ദ്രത്തിൽ ഒപ്പന മുറുകിയത്. വീട്ടുകാർ വിവാഹ വസ്ത്രങ്ങളെല്ലാം ടൗൺഹാളിലെത്തിച്ചു. ഫായിസയുടെ സന്തോഷത്തിൽ ഒപ്പം ചേരുകയായിരുന്നു മറ്റു രോ​ഗികളും. ഫായിസയ്ക്ക് സർപ്രൈസായി ഒരുക്കിയ പാർട്ടിയിലാണ് രോ​ഗികളെല്ലാം ചേർന്ന് ഒപ്പന കളിച്ചത്. 

ടൗൺഹാളിൽ ഒപ്പന മുറുകുമ്പോൾ മട്ടാഞ്ചേരി പടിഞ്ഞാറേക്കോട് മുഹിയദ്ധീൻ പള്ളിയിൽ നിക്കാഹും നടക്കുകയായിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് ഈ ദൃശ്യങ്ങൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും