കേരളം

കോവിഡ് രോഗിയെ പുഴുവരിച്ച നിലയില്‍ ഡിസ്ചാര്‍ജ് ചെയ്ത സംഭവം; പത്ത് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗിയെ പുഴുവരിച്ച നിലയില്‍ ഡിസ്ചാര്‍ജ് ചെയ്ത സംഭവത്തില്‍ 10 ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. നഴ്‌സുമാരുള്‍പ്പെടെയുള്ളവരോട് ആശുപത്രി സൂപ്രണ്ടാണ് വിശദീകരണം തേടിയത്. ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം പേരൂര്‍ക്കട ആശുപത്രിയിലേയ്ക്ക് മാറ്റിയ അനില്‍ കുമാറിന്റെ നില ഗുരുതരമാണ്. 

വീണു പരുക്കേറ്റ് ചികിത്സ തേടിയ വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനാണ് ദുരനുഭവം നേരിട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇയാള്‍. മെഡിക്കല്‍ കോളജില്‍ വച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 21ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ തെന്നി വീണാണ് അനില്‍ കുമാറിന് പരിക്കേറ്റത്. 

ഓഗസ്റ്റ് 24ന് നടത്തിയ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ഈ മാസം ആറിന് നടത്തിയ കോവിഡ് പരിശോധനയില്‍ പോസ്റ്റീവാണെന്ന് കണ്ടെത്തി. ഈ മാസം 26ന് കോവിഡ് നെഗറ്റീവായി.

ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം വീട്ടിലെത്തിച്ച അനില്‍കുമാറിന്റെ ദേഹത്തു നിന്ന് അസഹ്യമായ തരത്തില്‍ ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദേഹമാസകലം പുഴുവരിക്കുന്നത് കണ്ടെത്തി. ഇതിന് പിന്നാലെ കുടുംബം ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി