കേരളം

ചെന്നിത്തലയുടെ ഇരട്ടവോട്ട് പട്ടികയില്‍ 'ഇരട്ടകളും' ; നിയമനടപടിക്കൊരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്ത് വിട്ട ഇരട്ടവോട്ടുള്ളവരുടെ പട്ടികക്കെതിരെ പാലക്കാട്ടെ ഇരട്ട സഹോദരങ്ങള്‍. ഇരട്ട വോട്ടെന്ന് ആരോപിച്ച് ചെന്നിത്തല പുറത്തുവിട്ട പട്ടികയില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍പ്പെട്ട ഇരട്ട സഹോദരങ്ങളുടെ പേരുകളും ഇടംപിടിച്ചു. 

ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാം നമ്പര്‍ ബൂത്തിലെ തോട്ടക്കര തേക്കിന്‍കാട്ട് വീട്ടിലെ ഇരട്ട സഹോദരങ്ങളായ അരുണും വരുണുമാണ് ഇരട്ടവോട്ടെന്ന പേരില്‍ പട്ടികയില്‍ ഉള്‍പ്പെട്ടത്. പ്രതിപക്ഷ നേതാവിന്റെ നടപടിയിലൂടെ മാനഹാനിയുണ്ടായെന്നും വ്യക്തിപരമായ അധിക്ഷേപമുണ്ടായെന്നും ഇരട്ട സഹോദരങ്ങളില്‍ ഒരാളായ അരുണ്‍ പറഞ്ഞു. 

ചെന്നിത്തലയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും, നിയമനടപടി സ്വീകരിക്കുമെന്നും അരുണ്‍ പറഞ്ഞു. ഓപ്പറേഷന്‍ ട്വിന്‍സ് എന്ന വെബ്‌സൈറ്റിലൂടെയാണ് ചെന്നിത്തല ഇരട്ടവോട്ടുള്ളവരുടെ പട്ടിക പുറത്തുവിട്ടത്. സംസ്ഥാനത്ത് നാലുലക്ഷത്തി മുപ്പത്തിനാലായിരം ഇരട്ടവോട്ടുകളുണ്ടെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

ആനയിറങ്ങിയാൽ നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു