കേരളം

വ്യാജ മദ്യ നിർമാണം; 130 ലിറ്റർ വാഷും ഉപകരണങ്ങളും പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജമദ്യ നിർമാണവും വിൽപനയും നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് എക്‌സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയിൽ വണ്ടൂരിൽ 130 ലിറ്റർ വാഷും ഉപകരണങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വണ്ടൂർ കൂരാട് സ്വദേശി അറസ്റ്റിലായി. മിച്ചഭൂമി പ്രദേശത്തെ കുത്തന്നൂർ മണി (50) ആണ് പിടിയിലായത്. 

കാളികാവ് റെയിഞ്ച് എക്‌സൈസ് സംഘമാണ് പരിശോധന നടത്തിയത്. കാളികാവ് റെയിഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എംഒ വിനോദിന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. 

130 ലിറ്റർ വാഷും 20 ലിറ്റർ ചാരായവും രണ്ടര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും ഇവിടെ നിന്ന് കണ്ടെടുത്തു. ചാരായം വാറ്റാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും സംഭവ സ്ഥലത്ത് നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി