കേരളം

പിണറായിക്ക് ഗജകേസരിയോഗം, അയ്യപ്പന് വഴിപാട് നടത്തിയാല്‍ ഈശ്വാരാധീനം വീണ്ടെടുക്കാം; ഉമ്മന്‍ ചാണ്ടിക്ക് ശശിയോഗം, ചെന്നിത്തലയ്ക്ക് ഉദ്ദേശിച്ച ഫലം ലഭിക്കില്ല; ജോതിഷ പ്രവചനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, മൂന്ന് മുന്നണികളുടെയും പ്രമുഖ നേതാക്കളുടെയും രാഷ്ട്രീയ ഭാവിയും ഗ്രഹനിലയും പ്രവചിച്ച് ജ്യോതിഷി. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വലിയ രാഷ്ട്രീയമാറ്റത്തിന് കളമൊരുങ്ങുമെന്ന് എറണാകുളം സ്വദേശിയായ വി ആര്‍ മുരുകദാസ് ദാസ് കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പ്രവചിച്ചു.കവടി നിരത്തിയാണ് രാഷ്ട്രീയത്തില്‍ സംഭവിക്കാന്‍ പോകുന്ന അടിയൊഴുക്കുകള്‍ ഓരോന്നായി മുരുകദാസ് വിശദീകരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന് ഗജകേസരിയോഗമാണുള്ളത്. മേടം ലഘ്നത്തില്‍ ഈശ്വരാധീനമുള്ളതാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗ്രഹനില. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ അത് ഉമ്മന്‍ചാണ്ടിയുടെ സമയം കൊണ്ടാവും. വീറോടെ പോരാടി നില്‍ക്കുമെങ്കിലും ചെന്നിത്തലയ്ക്ക് ഉദ്ദേശിച്ച ഫലം ലഭിക്കില്ല. ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ മെച്ചമുണ്ടാവുമെന്നും മുരുകദാസ് പ്രവചിക്കുന്നു.

പിണറായിയുടെ ചതുരക്കൈകള്‍ കരുത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണ്. മുഖ്യമന്ത്രിയുടെ വ്യാഴത്തിലെ മാറ്റം രാഷ്ട്രീയ സമയത്തിലും മാറ്റം വരുത്താം. ലഘ്നത്തില്‍ ചിങ്ങമായതിനാല്‍ ഈശ്വരാധീനം കുറവുണ്ട്. കുംഭം രാശിയില്‍ ബ്രാഹ്മണ ദോഷം, സ്ത്രീദോഷം എന്നിങ്ങനെ കാണുന്നുണ്ട്. ബുധന്‍ ഒപ്പമുള്ളതിനാല്‍ ദ്രവ്യദോഷം, ദൈവകോപം എന്നിവ മറികടക്കാനാവും. പിണറായിയോ മറ്റുള്ളവരോ അയ്യപ്പന് നീരാഞ്ജനം വഴിപാടു നടത്തിയാല്‍ ഈശ്വരാധീനം വീണ്ടെുക്കാം. ഐക്യമത്യ പുഷ്പാഞ്ജലി, സുബ്രഹ്മണ്യക്ഷേത്ര ദര്‍ശനം എന്നിവ ഈശ്വരാധീനം വര്‍ദ്ധിപ്പിക്കാമെന്നും മുരുകദാസ് ദാസ് പ്രവചിക്കുന്നു.

ഉമ്മന്‍ചാണ്ടിയുടെ ഗ്രഹനില അനുസരിച്ച് 10ല്‍ വ്യാഴം നില്‍ക്കുന്നു. ശനി ബലവാനാണ്. രാജപ്രിയനായതിനാല്‍ ശശിയോഗമുണ്ട്. തെരഞ്ഞെടുപ്പില്‍ യു ഡി എഫ് മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ അത് ഉമ്മന്‍ചാണ്ടിയുടെ സമയം കൊണ്ടാവും. സ്ഥിരമായി ആരാധനാലയങ്ങളില്‍ പോകുന്നതിനാല്‍ ഉമ്മന്‍ ചാണ്ടിക്കായി പ്രത്യേക വഴിപാടുകളുടെ ആവശ്യമില്ല. എന്നാല്‍, ഭരണത്തിലേറുകയെന്നത് ദുഷ്‌കരമാവുമെന്നും പ്രവചനം പറയുന്നു.

വ്യാഴം ഒന്‍പതാം ഭാവത്തിലായതിനാല്‍ ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ മെച്ചമുണ്ടാവും. കൂടുതല്‍ വോട്ടുകള്‍ നേടാനാവുമെന്ന് പ്രശ്നത്തില്‍ തെളിയുന്നതായി മുരുകദാസ് ദാസ് പറയുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ജ്യോതിഷത്തില്‍ തെളിയുന്നത് കര്‍ണയോഗമാണ്. വീറോടെ പോരാടി നില്‍ക്കുമെങ്കിലും യുദ്ധസമയത്ത് നിരായുധനായ കര്‍ണന്റെ വിധി. അപ്രതീക്ഷിത ഭാഗ്യലബ്ദിക്ക് യോഗമുണ്ട്. രാജയോഗമുണ്ടെങ്കിലും ഗജകേസരി യോഗമില്ല. ചഞ്ചല മനസ്‌കനായതിനാല്‍ ഉദ്ദേശിക്കുന്ന പ്രതിഫലം എങ്ങുനിന്നും കിട്ടില്ല. അതേസമയം അദ്ദേഹത്തിന് മഹാലക്ഷ്മി യോഗം ഏറെയുണ്ടെന്നും പ്രവചനത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍

മടക്കം യോദ്ധയുടെ രണ്ടാം ഭാഗം എന്ന മോഹം ബാക്കിയാക്കി; എആര്‍ റഹ്മാനെ മലയാളത്തിന് പരിചയപ്പെടുത്തി

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം കൈയില്‍ കിട്ടി; സർപ്രൈസ് ആയി ജയറാമും പാർവതിയും

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു