കേരളം

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം; പോളിങ് ദിനത്തിലും മഴയ്ക്ക് സാധ്യത

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: മധ്യ കേരളത്തിൽ മഴ ശക്തമാക്കി ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ന്യൂനമർദം. വ്യാഴാഴ്ച ഉച്ച മുതൽ എറണാകുളം, തൃശൂർ, ഇടുക്കിയുടെ ചിലഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇടിയോടു കൂടി ശക്‌തമായ മഴ പെയ്‌തു. വോട്ടെടുപ്പു ദിവസം വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം.

പടിഞ്ഞാറൻ കാറ്റിനും ശക്‌തിയും കൂടി.  അറബിക്കടലിലെ ന്യൂനമർദം ദുർബലമായി. ഇതോടെ തെക്കൻ കേരളത്തിൽ വേനൽ മഴയ്‌ക്കുള്ള സാധ്യത തൽക്കാലം ഒഴിവായി. ‌ രാജ്യത്തിന്റെ ദക്ഷിണ തീരത്തുനിന്ന്‌ അകലെയാണ് ബംഗാൾ ഉൾക്കടലിൽ  രുപമെടുത്തിരിക്കുന്ന ന്യൂനമർദം‌. എങ്കിലും അതിനുള്ളിലേക്ക്‌ ദൂരെ നിന്നുപോലും കാറ്റിനെ വലിച്ചെടുക്കുന്നതാണ്‌ മഴയ്‌ക്കു കാരണമാകുന്നത്‌. 

ഇപ്പോഴുണ്ടായ സവിശേഷമായ ന്യൂനമർദമഴ നാലോ അഞ്ചോ ദിവസങ്ങൾ തുടർന്നതിനുശേഷം ദുർബലമാകും. ശക്‌തമായ ഉഷ്‌ണതരംഗം പ്രതീക്ഷിച്ചിരുന്നെങ്കിലും മഴമേഘങ്ങൾ സൂര്യരശ്‌മികളെ തടുത്തുനിർത്തിയതുകൊണ്ട്‌ സംസ്‌ഥാനത്ത്‌ ശരാശരി അന്തരീക്ഷ താപനില 35 ഡിഗ്രി സെൽഷ്യസിൽ ഒതുങ്ങി. മറിച്ചായിരുന്നെങ്കിൽ സൂര്യാഘാതം ഉണ്ടാകുമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍