കേരളം

ശബരിമലയില്‍ പോയി 'സ്വാമിയേ ശരണമയ്യപ്പാ' വിളിക്കാം; തെരഞ്ഞെടുപ്പ് വേദിയില്‍ പാടില്ല; മോദിയ്‌ക്കെതിരെ എംഎ ബേബി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം:കോന്നിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശരണം വിളിയെ വിമര്‍ശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. രാജ്യത്തെ പ്രധാനമന്ത്രിമാര്‍ പിന്തുടര്‍ന്നു വന്ന മതസൗഹാര്‍ദ സമീപനത്തെ നഗ്‌നമായി പിച്ചിക്കീറുന്ന പ്രവൃത്തിയായിരുന്നു പ്രചാരണ യോഗത്തിലെ ശരണം വിളിയെന്ന് ബേബി പറഞ്ഞു. 

ശബരിമലയില്‍ പോയി 'സ്വാമിയേ ശരണമയ്യപ്പാ' എന്നു വിളിക്കാം. ഒരാള്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ ശരണം വിളിക്കുന്നതോ മറ്റൊരാള്‍ വന്ന് 'അല്ലാഹു അക്ബര്‍' എന്നു വിളിക്കുന്നതോ വേറൊരാള്‍ 'യേശുക്രിസ്തു ജയ, യേശുക്രിസ്തു ജയ' എന്നു വിളിക്കുന്നതോ ശരിയല്ല.

തെരഞ്ഞെടുപ്പ് പ്രചാരണം ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സര്‍ക്കാരുകളുടെ നയം ചര്‍ച്ച ചെയ്യേണ്ട വേദിയാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന മതവിശ്വാസ സ്വാതന്ത്ര്യം മോദിയുടെ ഇന്ത്യയില്‍ ഉറപ്പു നല്‍കുന്നുണ്ടോയെന്നും അടുത്തിടെ കന്യാസ്ത്രീകള്‍ക്കു നേരെയുണ്ടായ ആക്രമണം പരാമര്‍ശിച്ച് ബേബി ചോദിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു