കേരളം

'ചട്ടങ്ങളെ അവഹേളിക്കുന്ന മറുപടി'- കസ്റ്റംസിന് നോട്ടീസ് അയച്ച് നിയമസഭാ സമിതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ എത്തിക്‌സ് ആന്റ് പ്രിവിലെജ് കമ്മിറ്റി കസ്റ്റംസിന് നോട്ടീസ് അയച്ചു. സഭാ ചട്ടങ്ങളെ കസ്റ്റംസ് തെറ്റായി വ്യാഖാനിച്ചുവെന്നും കസ്റ്റംസ് നിയമസഭയ്ക്ക് നൽകിയ മറുപടി സഭയെ അവഹേളിക്കുന്നതാണെന്നും നോട്ടീസിൽ പറയുന്നു. മാധ്യമങ്ങൾക്ക് കസ്റ്റംസ് വിവരങ്ങൾ കൈമാറിതും അവഹേളനമാണ്. സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതേക്കുറിച്ച് രാജു എബ്രഹാം നൽകിയ പരാതിയിലാണ്  നടപടി. 

ഡോളർക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നേരത്തെ സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. ഇത് ശരിയായ പ്രവണത അല്ലെന്ന് കാണിച്ച് നിയമസഭ കസ്റ്റംസിന് മറുപടി നൽകി. എന്നാൽ നിയമസഭയ്ക്ക് പ്രത്യേക പരിരക്ഷകളില്ല, കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ അതിനോട് സഹകരിക്കണമെന്നും കാണിച്ച് കസ്റ്റംസ് നിയമസഭ സെക്രട്ടേറിയറ്റിന് വീണ്ടും കത്ത് നൽകിയിരുന്നു.

കസ്റ്റംസിന്റെ ഭാഗത്തു നിന്നുണ്ടായത് നിയമസഭയുടെ പ്രിവിലെജിനെ ബാധിക്കുന്ന മറുപടിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റംസിന് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്. ആദ്യം നൽകിയ നോട്ടീസിലെ ചട്ട ലംഘനം നിയമസഭാ സെക്രട്ടേറിയറ്റ് കസ്റ്റംസിന്റെ ശ്രദ്ധയിൽപ്പെടുത്തി. 

എന്നാൽ സഭയുടെ നോട്ടീസിന് കസ്റ്റംസ് മറുപടി നൽകിയിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകൾ ഉള്ളതിനാൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നാണ് കസ്റ്റംസിന്റെ ഭാഗത്തു നിന്നു ലഭിക്കുന്ന പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി