കേരളം

പ്രതിയുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തി; കണ്ടെത്തിയത് കഞ്ചാവ് തോട്ടം! 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കഞ്ചാവുമായി പിടിയിലായ പ്രതിയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ കണ്ടതു കഞ്ചാവ് തോട്ടം! കാഞ്ഞിരംകുളം മാങ്കാല പുത്തൻവീട്ടിൽ സുരേഷ് കുമാറിന്റെ (40) വീട്ടിലാണു കഞ്ചാവ് കൃഷി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയിലാണ് മരപ്പാലത്തിനു സമീപത്തു നിന്ന് സുരേഷ് കുമാർ പിടിയിലായത്. വിൽക്കാൻ സൂക്ഷിച്ചിരുന്ന കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

പിന്നീട് പരിശോധനയ്ക്കു വീട്ടിലെത്തിയപ്പോഴാണ് പ്ലാസ്റ്റിക് കവറുകളിലും അല്ലാതെയും നട്ടുവളർത്തിയ കഞ്ചാവു ചെടികൾ ശ്രദ്ധയിൽപ്പെടുന്നത്. പലതും ഏഴ് അടിയിലേറെ ഉയരമുള്ളതും വിളവെടുപ്പിനു പാകമായതുമാണെന്ന് എക്സൈസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. 

പത്തിലധികം കഞ്ചാവു ചെടികൾ ഉണ്ടായിരുന്നു. ഇതിൽ ചിലത് കരിഞ്ഞ നിലയിലുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും