കേരളം

കണ്ണൂരില്‍ സിപിഎം- ലീഗ് സംഘര്‍ഷം; രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പോളിങ് അവസാനിച്ചതിന് പിന്നാലെ കണ്ണൂര്‍ മുക്കില്‍ പീടികയില്‍ സിപിഎം പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി വെട്ടേറ്റു. പരിക്കേറ്റ മുഹ്‌സിന്‍, മന്‍സൂര്‍ എന്നിവരെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കടവത്തൂരിനടുത്ത് മുക്കില്‍ പീടികയിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ ബോംബേറില്‍ സിപിഎമ്മുകാര്‍ക്കും നേരിയ പരിക്കേറ്റു. കള്ളവോട്ട് ആരോപണത്തിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്.

ഹരിപ്പാടും കായംകുളത്തും സമാനമായ നിലയില്‍ സംഘര്‍ഷം ഉണ്ടായി. സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. എരുവ സ്വദേശിയായ അഫ്സല്‍ എന്ന യുവാവിനാണ് വെട്ടേറ്റത്.  മറ്റൊരു പ്രവര്‍ത്തകന്‍ നൗഫലിനും പരിക്കേറ്റു. പരാജയ ഭീതിയില്‍ സിപിഎം വ്യാപക അക്രമം അഴിച്ചുവിട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 

മണ്ഡലത്തിലെ വീട് ആക്രമിച്ച പ്രതിയെ വിട്ടയച്ച തൃക്കുന്നപ്പുഴ സ്റ്റേഷനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിക്കുകയാണ്. സംഘര്‍ഷത്തില്‍ ആറാട്ട് പുഴ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടനും പരിക്കേറ്റു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

300 ഗ്രാം ബിസ്ക്കറ്റ് പാക്കറ്റ് തൂക്കി നോക്കിയപ്പോള്‍ 249 ഗ്രാം മാത്രം; ബ്രിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു