കേരളം

സുകുമാരന്‍ നായരുടെ പ്രസ്താവന അനവസരത്തില്‍; വോട്ടെടുപ്പ് ദിവസമല്ല ഇത് പറയേണ്ടതെന്ന് വെള്ളാപ്പള്ളി 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വിശ്വാസവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞത് അനവസരത്തിലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വോട്ടെടുപ്പ് ദിവസമല്ല അദ്ദേഹം അഭിപ്രായം പറയേണ്ടത്. അത് നേരത്തെയാകാമായിരുന്നുവെന്നും വെള്ളാപ്പളളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിശ്വാസം സംരക്ഷിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്ന ജി സുകുമാരന്‍ നായരുടെ വാക്കുകളാണ് വിവാദമായത്. ഇതുസംബന്ധിച്ച ചോദ്യത്തിന് അത് അദ്ദേഹത്തിന്റെ വിശ്വാസം, അദ്ദേഹത്തെ രക്ഷിക്കട്ടെ എന്നതായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. ഭരണമാറ്റവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസ്താവന അനവസരത്തിലായി പോയി. വോട്ടെടുപ്പ് ദിവസമല്ല അഭിപ്രായം പറയേണ്ടത്. നേരത്തെ ഇത് ആകാമായിരുന്നു. അങ്ങനെയെങ്കില്‍ ഇത് ഗുണം ചെയ്‌തേനെ. തന്റെ അഭിപ്രായം അകത്ത് വോട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു വെള്ളാപ്പള്ളി.

സംസ്ഥാനത്ത് ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. എസ്എന്‍ഡിപി ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. എല്ലാ പാര്‍ട്ടിക്കാരും ഈ സംഘടനയിലുണ്ട്.  ബിജെപി ഇത്തവണ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍