കേരളം

ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 10 മലയാളികള്‍; 35,600 കോടി ആസ്തിയുമായി യൂസഫലി ഒന്നാമത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:ഫോബ്‌സിന്റെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി അടക്കം 10 മലയാളികള്‍. ശതകോടിശ്വരന്മാരുടെ പട്ടികയില്‍ മലയാളികളില്‍ യൂസഫലിയാണ് ഒന്നാമത്.  480 കോടി ഡോളറാണ് (35,600 കോടി രൂപ) ആസ്തി. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 

അതി സമ്പന്നരുടെ ആഗോള പട്ടികയില്‍ 589-ാം സ്ഥാനമാണ് യൂസഫലിക്ക്. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ 26-ാം സ്ഥാനത്താണ് യൂസഫലിയുടെ പേര്. കഴിഞ്ഞ വര്‍ഷം 445 കോടി ഡോളറായിരുന്നു യൂസഫലിയുടെ ആസ്തി. ഗള്‍ഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും യൂസഫലിയാണ്. 330 കോടി ഡോളര്‍ ആസ്തിയോടെയാണ് ക്രിസ് ഗോപാലകൃഷ്ണന്‍ പട്ടികയില്‍ യൂസഫലിയുടെ തൊട്ടുതാഴെ എത്തിയത്.

രവി പിള്ള, ബൈജു രവീന്ദ്രന്‍  (250 കോടി ഡോളര്‍ വീതം), എസ്. ഡി. ഷിബുലാല്‍ (190 കോടി), ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി (140 കോടി), ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ് (130 കോടി ), ടി എസ് കല്യാണരാമന്‍ (100 കോടി) എന്നിവരാണു പട്ടികയിലുള്ള മറ്റു മലയാളികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്