കേരളം

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 5

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 18-36. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവുണ്ടാകും.www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ് 5. 

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്

അസിസ്റ്റന്റ് ഓഡിറ്റര്‍ ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്/ലോക്കല്‍ ഓഡിറ്റ് വകുപ്പ്/വിജിലന്‍സ് ട്രിബ്യൂണല്‍/സ്പെഷ്യല്‍ ജഡ്ജസ് ആന്‍ഡ് എന്‍ക്വയറി കമ്മിഷണര്‍ ഓഫീസ്. ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ ലഭിച്ച ബിരുദം അഥവാ തത്തുല്യയോഗ്യത ഉണ്ടായിരിക്കണം. 02.01.1985നും 01.01.2003നും ഇടയില്‍ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉള്‍പ്പെടെ. പട്ടികജാതി, പട്ടികവര്‍ഗം, മറ്റു പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും.

ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം)

ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്. വിദ്യാഭ്യാസം, പ്ലംബര്‍ കം ഓപ്പറേറ്റര്‍ ആരോഗ്യം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് കക പഞ്ചായത്ത്.

സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്

ഓഫീസ് അറ്റന്‍ഡന്റ്, സിവില്‍ എക്സൈസ് ഓഫീസര്‍ ,ക്ലാര്‍ക്ക്, ആയ.

എന്‍.സി.എ.

അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനസ്തേഷ്യോളജി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ റേഡിയോ ഡയഗ്നോസിസ് , അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ജനറല്‍ സര്‍ജറി, അസിസ്റ്റന്റ് സര്‍ജന്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, വെറ്ററിനറി സര്‍ജന്‍, ലക്ചറര്‍ (സിവില്‍ എന്‍ജിനിയറിങ്), ഗോഡൗണ്‍ മാനേജര്‍ , അസിസ്റ്റന്റ് കമ്പയിലര്‍, ഹൈസ്‌കൂള്‍ ടീച്ചര്‍ അറബിക്,  ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?