കേരളം

മേല്‍വിലാസമുള്ള ബാങ്ക് സ്ലിപ്പ് കുടുക്കി; റോഡരികില്‍ മാലിന്യം തള്ളിയയാള്‍ക്ക് എട്ടിന്റെ പണി

സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന: വഴിയരികില്‍ മാലിന്യം തള്ളിയയാളെ കുടുക്കി മേല്‍വിലാസമുള്ള ബാങ്ക് സ്ലിപ്പ്. ഇതോടെ മാലിന്യം തള്ളിയയാള്‍ക്ക് എട്ടിന്റെ പണികൊടുത്ത് ഇരട്ടയാര്‍ പഞ്ചായത്ത്. 

ചൊവ്വാഴ്ച രാത്രിയോടെയാണ് ശാന്തിഗ്രാം ഇരട്ടയാര്‍ നോര്‍ത്ത് റോഡ് അരികില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ തള്ളിയത്. ചാക്കിലും കൂടിലുമായി നിറച്ച മാലിന്യങ്ങളാണ് റോഡരികിലിട്ടത്. 

ബുധനാഴ്ച രാവിലെ റോഡ് അരികില്‍ മാലിന്യം തള്ളിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസില്‍ വിവരമറിയിച്ചു. ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരും ആരോഗ്യ പ്രവര്‍ത്തകരും പൊലീസും സ്ഥലത്തെത്തി. 

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാലിന്യത്തിനൊപ്പം മേല്‍വിലാസം രേഖപ്പെടുത്തിയ ബാങ്ക് സ്ലിപ്പ് ലഭിച്ചത്. ഇതോടെ ഇയാളെ സ്ഥലത്തേക്ക് വിളിച്ചു വരുത്തി. മാലിന്യം തിരികെ എടുപ്പിക്കുകയും ഇയാളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്