കേരളം

ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബറോ പ്രഭുവുമായ ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു. അദ്ദേഹത്തിന് 99 വയസായിരുന്നു. 

ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്ന് രാജ കുടുംബം പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. അദ്ദേഹത്തോടുള്ള ആദര സൂചകമായി ബ്രിട്ടീഷ് പതാക പകുതി താഴ്ത്തിക്കെട്ടി. 

അണുബാധയും ഹൃദയസംബന്ധമായ അസുഖവും കാരണം ഫിലിപ്പ് രാജകുമാരന്‍ ദിവസങ്ങളോളം ആശുപത്രിയിലായിരുന്നു. പിന്നീട് കഴിഞ്ഞ ദിവസമാണ് ഡിസ്ചാര്‍ജ് ചെയ്തത്. പിന്നാലെ ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

73 വര്‍ഷം നീണ്ട ദാമ്പത്യ  ബന്ധത്തിനാണ് ഫിലിപ്പിന്റെ മടക്കത്തോടെ വിരാമമാകുന്നത്. 2017ല്‍ രാജ കുടുംബത്തിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണങ്ങളില്‍ നിന്ന് സ്വയം വിരമിച്ച ഫിലിപ്പ് പിന്നീട് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''