കേരളം

ബാങ്കിനുള്ളിൽ മാനേജരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: മാനേജരെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവം. കാനറ ബാങ്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജർ കെ സ്വപ്ന (38)യെയാണ് ബാങ്കിനകത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. 

വെള്ളിയാഴ്ച രാവിലെ 9 മണിയോടെ  ജീവനക്കാരി ബാങ്കിൽ എത്തിയപ്പോഴാണ് സ്വപ്നയെ മരിച്ച നിലയിൽ കാണുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

പൊലീസ് സ്ഥലത്തെത്തി വിശദ പരിശോധ നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന ഡയറി കുറിപ്പും കണ്ടെടുത്തു. 

കൂത്തുപറമ്പിനടത്ത് നിർമലഗിരി കുട്ടിക്കുന്നിലാണ് സ്വപ്ന കുടുംബത്തോടൊപ്പം താമസം. ഭർത്താവ് ഒരു വർഷം മുൻപ് മരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവർ ബാങ്ക് മാനേജരായി തൊക്കിലങ്ങാടിയിൽ എത്തിയത്. രണ്ട് കുട്ടികളുണ്ട്. തൃശൂർ മണ്ണുത്തി മുള്ളേക്കര സ്വദേശിനിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം