കേരളം

ബാലുശ്ശേരി സംഘർഷം; മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബാലുശ്ശേരിയിലെ എൽഡിഎഫ്- യുഡിഎഫ് സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. കരുമല സ്വദേശികളായ മനോജ്, വിപിൻ, നസീർ എന്നിവരെയാണ് ബാലുശ്ശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നിരപരാധികളെ അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് എൽഡിഎഫ് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. 

ബാലുശ്ശേരി ഉണ്ണിക്കുളത്താണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചയോടെയാണ് സംഭവം എന്നാണ് സൂചനകൾ. സംഘർഷത്തിനിടെ കോൺ​ഗ്രസ് പാർട്ടി ഓഫീസ് തീയിട്ട് നശിപ്പിച്ചു. ആക്രമണങ്ങളിൽ മുപ്പതിലധികം പ്രവർത്തകരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. 
   
വ്യാഴാഴ്ച രാത്രി പ്രദേശത്ത് എൽഡിഎഫ് - യുഡിഎഫ് സംഘർഷമുണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ കല്ലേറുമുണ്ടായി. കിഴക്കേ വീട്ടിൽ ലത്തീഫിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ ഇന്നോവ കാർ തകർത്ത നിലയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം