കേരളം

വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റ നേതാവിനെ കോൺ​ഗ്രസ് പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ പോസ്റ്ററുകൾ ഉപയോഗിക്കാതെ ആക്രിക്കടയിൽ വിറ്റ കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കുറവൻകോണം മണ്ഡലം ട്രഷറർ വി ബാലുവിനെതിരെയാണ് നടപടി. ഡിസിസി നിയോഗിച്ച അന്വേഷണ സമിതിയുടെ നിർദേശത്തിന്റ അടിസ്ഥാനത്തിലാണ് നടപടി. കെപിസിസി വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

വ്യാഴാഴ്ചയാണ് നന്ദൻകോട്ടെ ആക്രിക്കടയിൽ സ്ഥാനാർത്ഥി വീണ എസ് നായരുടെ പോസ്റ്റർ കണ്ടെത്തിയത്. വോട്ടെടുപ്പ് ദിവസം ബൂത്ത് അലങ്കരിക്കാൻ കൊടുത്ത പോസ്റ്റർ ബാലു ഉപയോഗിക്കാതെ വിൽക്കുകയായിരുന്നുവെന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിശദീകരണം. 

ഉപയോഗിക്കാത്ത അമ്പത് കിലോ പോസ്റ്ററുകളാണ് ആക്രിക്കടയിൽ കണ്ടെത്തിയത്. നന്തൻകോഡ് വൈഎംആർ ജംക്ഷനിലെ ആക്രിക്കടയിലാണ് പോസ്റ്ററുകൾ കെട്ടുകണക്കിന് ഉണ്ടായിരുന്നത്. കിലോയ്ക്ക് 10 രൂപ നിരക്കിലാണ് വാങ്ങിയതെന്നും കൊണ്ടുവന്നയാളെ അറിയില്ലെന്നുമായിരുന്നു ആക്രിക്കടയുടമ പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം