കേരളം

സ്പീക്കര്‍ക്കു ബന്ധമുണ്ടെന്ന് സ്വപ്ന പറഞ്ഞ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡോളര്‍ കടത്തു കേസില്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ബന്ധമുണ്ടെന്ന് പ്രതി സ്വപ്‌ന സുരേഷ് മൊഴി നല്‍കിയ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തി. പേട്ടയിലെ ഈ ഫ്ലാറ്റില്‍ വച്ച് ശ്രീരാമകൃഷ്ണന്‍ സരിത്തിന് പണം കൈമാറിയെന്നാണ് സ്വപ്‌നയുടെ മൊഴി. ഇവിടെ സ്പീക്കര്‍ ഇടയ്ക്ക് താമസിക്കാറുണ്ടെന്നും സ്വപ്ന മൊഴി നല്‍കിയിരുന്നു. 

സ്പീക്കറെ തിരുവനന്തപുരത്തെ വീട്ടിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റംസ് സംഘം ഫ്‌ളാറ്റില്‍ പരിശോധനയ്‌ക്കെത്തിയത്. വെള്ളിയാഴ്ചയാണ് കസ്റ്റംസ് സംഘം സ്പീക്കറുടെ മൊഴിയെടുത്തത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചില വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും തൃപ്തികരമായ മറുപടി നല്‍കിയിട്ടുണ്ടെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചു. 

വ്യാഴാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അസുഖം കാരണം യാത്ര ചെയ്യാനാവില്ലെന്ന് അദ്ദേഹം മറുപടി നല്‍കി. ഇതിനു പിന്നാലെയാണ് തിരുവനന്തപുരത്തെ വീട്ടില്‍ വച്ചുള്ള ചോദ്യം ചെയ്യല്‍. 

കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. 
ഡോളര്‍ കടത്ത് കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്തത്. യുഎഇ കോണ്‍സല്‍ ജനറല്‍ വഴി വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നും ഗള്‍ഫില്‍ നിക്ഷേപം നടത്തിയെന്നുമാണ് കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം