കേരളം

18 കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്കണമെന്ന് കേരളം ;  കൂടുതല്‍  കോവിഡ് പ്രാഥമികചികിത്സാ കേന്ദ്രങ്ങള്‍ തുറക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് സംസ്ഥാനവും ആവശ്യമുന്നയിച്ചിരിക്കുന്നത്. 89 ശതമാനം പേര്‍ക്കും കോവിഡ് ബാധിക്കാത്ത സംസ്ഥാനത്ത് വാക്‌സിനേഷന്റെ വ്യാപ്തി കൂട്ടാന്‍ ഇതുപകരിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍. 

45 വയസ്സിനുമുകളിലുള്ള പരമാവധി പേര്‍ക്ക് ഒരു മാസത്തിനുള്ളില്‍ കൂട്ടവാക്‌സിനേഷന്‍ നടപ്പാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് ഇന്ന് മുതല്‍ വാര്‍ഡ് തലത്തില്‍ വാക്‌സിനേഷന്‍ ക്യാംപുകള്‍ സംഘടിപ്പിക്കും. സിഎഫ്എല്‍ടിസികള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജില്ലാഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 

ആശുപത്രികളിലെ ചികിത്സാസൗകര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം മെഡിക്കല്‍ കോളേജുകളില്‍ ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള സൗകര്യവും സജ്ജമാക്കും. ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് വീട്ടിലെ ചികിത്സ തുടരും. വീടുകളില്‍ സൗകര്യമുള്ളവര്‍ക്ക് മാത്രമാകും ഇതിന് അനുമതി നല്‍കുക. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)