കേരളം

കൊലയ്ക്ക് മുമ്പ് പ്രതികള്‍ ഒത്തുചേര്‍ന്നു, ചിലരെ ഫോണ്‍ വിളിച്ചു വരുത്തി ; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് ; ഫോണ്‍വിളി രേഖകളും പൊലീസിന് 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ :  പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ സംഭവസ്ഥലത്തിനടുത്ത് പ്രതികള്‍ ഒത്തുചേരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രതികള്‍ കൂടിച്ചേര്‍ന്ന് അവസാനവട്ട തയ്യാറെടുപ്പ് നടത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നാണ് അനുമാനിക്കുന്നത്. സിപിഎം പ്രാദേശിക നേതാവ് സന്ദീപും ദൃശ്യത്തില്‍ ഉണ്ട്.

സംഭവം നടക്കുന്നതിന് 15 മിനുട്ട് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. മന്‍സൂറിന്റെ വീട്ടിലേക്ക് പോവുന്ന ഇടവഴിയുടെ തൊട്ടു മുമ്പിലുള്ള സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. സിപിഎം പ്രാദേശിക നേതാക്കള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒത്തു കൂടുന്നതും മൊബൈല്‍ ഫോണില്‍ മറ്റ് പലരെയും വിളിക്കുന്നതും ദൃശ്യത്തിലുണ്ട്. 

പ്രതികള്‍ ഒത്തുചേര്‍ന്ന് ഗൂഢാലോചന നടത്തി എന്ന് സംശയിക്കുന്ന രീതിയിലുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങള്‍ അന്വേഷണം സംഘം ഇത് പരിശോധിക്കുകയാണ്. അതിനിടെ  പ്രതികള്‍ തമ്മില്‍ സംസാരിച്ചതിന്റെ ഫോണ്‍ രേഖകളും പുറത്തുവന്നു. ഒന്നാം പ്രതി ഷിനോസിന്റെ ഫോണില്‍ നിന്നാണ് നിര്‍ണായക രേഖകള്‍ ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും