കേരളം

എന്‍ നാരായണന്‍ നായര്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോ അക്കാദമി സ്ഥാപകനും ഡയറക്ടറുമായ കോലിയക്കോട് എന്‍ നാരായണന്‍ നായര്‍ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

ടെലിവിഷന്‍ അവതാരക ലക്ഷ്മി നായര്‍, രാജ് നാരായണന്‍, നാഗരാജ് നാരായണന്‍ എന്നിവര്‍ മക്കളാണ്. സഹകരണ ബാങ്ക് സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണന്‍ നായര്‍ സഹോദരനാണ്.

എന്‍ നാരായണന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്റെ നിയമപഠന മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപകനും നിയമവിദഗ്ധനുമാണ് നാരായണന്‍ നായര്‍. ജീവിതകാലം മുഴുവന്‍ നിയമ പഠനത്തിന്റെ പുരോഗതിക്കും അത് കൂടുതല്‍ ജനകീയമാക്കുന്നതിനും അദ്ദേഹം പ്രയത്നിച്ചു.

സാമൂഹിക പ്രശ്‌നങ്ങളില്‍ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ നിയമ പഠന മേഖലയ്ക്ക് വലിയ നഷ്ടമാണ്. അടുത്ത സുഹൃത്തായ നാരായണന്‍ നായരുടെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു