കേരളം

കെഎസ്ആര്‍ടിസി ബസ് ബൈക്കിന് മുകളിലൂടെ കയറിയിറങ്ങി ; യാത്രക്കാരന് അത്ഭുതകരമായ രക്ഷപ്പെടല്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : ബൈക്കിന് മുകളിലൂടെ കയറിയിറങ്ങി കെഎസ്ആര്‍ടിസി ബസ് നിന്നു. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കന് അത്ഭുതകരമായ രക്ഷപ്പെടല്‍. വിഷുദിനം വൈകീട്ട് കൊല്ലം തേവലക്കര ചേനങ്കര ജംക്ഷനിലാണ് അപകടം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. 

കോയിവിള സ്വദേശിയായ റിട്ടയേഡ് പൊലീസുകാരനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത് എന്നാണ് സൂചന. ഇദ്ദേഹം ബുധനാഴ്ച വൈകിട്ട് കോയിവിള ഭാഗത്തുനിന്ന് ബൈക്കോടിച്ചു തേവലക്കരയിലേക്ക് പോകുന്നതിനിടെ ചവറ-അടൂര്‍ റോഡിലേക്ക് ഇറങ്ങുമ്പോഴാണ് പത്തനംതിട്ടയില്‍നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിടിച്ചത്. 

ഇടിയെത്തുടര്‍ന്ന് ബൈക്ക് മറിയുകയും ബൈക്കോടിച്ചയാളുടെ ദേഹത്ത് മുട്ടാതെ ബസ് ബൈക്കിനുമേല്‍ കയറിയിറങ്ങിനില്‍ക്കുകയുമായിരുന്നു. യാത്രക്കാരനു പരുക്കേല്‍ക്കാത്തതിനാല്‍ കേസ് എടുത്തിട്ടില്ല. സമീപത്തെ ആഭരണ വ്യാപാരശാലയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

ബൂത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പരിശോധന, മുസ്ലീം സ്ത്രീകളുടെ മുഖാവരണം മാറ്റി; മാധവി ലതയ്‌ക്കെതിരെ കേസ്; വീഡിയോ

കാനില്‍ ഇന്ത്യന്‍ വസന്തം, പ്രദര്‍ശനത്തിനെത്തുന്നത് എട്ടു ചിത്രങ്ങള്‍; അഭിമാനമായി കനിയും ദിവ്യപ്രഭയും

കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് ആശുപത്രിയില്‍വച്ച്‌ മുഖത്തടിയേറ്റു; പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപണം

മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് സ്വാതി മലിവാളിനെ കെജരിവാളിന്റെ പിഎ തല്ലി; രാഷ്ട്രീയ വിവാദം