കേരളം

ഹെലികോപ്റ്റർ അപകടം: യൂസഫലിക്ക് നട്ടെല്ലിന് ശസ്ത്രക്രിയ നടത്തി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രമുഖ വ്യവസായി എം എ യൂസഫലി നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഹെലികോപ്റ്റർ അപകടത്തിൽ നടുവിന്​ പരിക്കേറ്റതിനെത്തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. ജർമനിയിൽ നിന്നുള്ള പ്രശസ്ത ന്യൂറോ സർജൻ ഡോ. ഷവാർബിയുടെ നേതൃത്വത്തിൽ അബുദാബിയിലെ ബുർജിൽ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.  25 ഡോക്ടർമാരടങ്ങിയ വിദഗ്ധ സംഘമാണ് യൂസ‌ഫലിയെ ചികിത്സിച്ചത്. 

കൊച്ചിയിലെ പനങ്ങാട് പൊലീസ് സ്​റ്റേഷന് സമീപത്തെ ചതുപ്പിൽ​ ഞായറാഴ്ച രാവിലെ എട്ടരയോടെയാണ്​ യൂസുഫലി സഞ്ചരിച്ച ഹെലികോപ്​ടർ ഇടിച്ചിറക്കിയത്​. ലേക്​ഷോർ ആശുപത്രിയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിക്കാൻ യൂസുഫലി കടവന്ത്രയിലെ വീട്ടിൽനിന്ന് പോയപ്പോഴാണ് അപകടമുണ്ടായത്.

തിങ്കളാഴ്ച പുലർച്ചെയോടെ യൂസഫലി അബുദാബിയിലെത്തിയിരുന്നു. തുടർന്നാണ് നട്ടെല്ലിന്റെ ചികിൽസയ്ക്ക് വിധേയനായത്. യൂസഫലി സുഖം പ്രാപിച്ച് വരികയാണെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം